Thursday, January 4, 2007

ആദിത്യ ഹൃദയം

.....ആദിത്യ ഹൃദയം....
തതോ യുദ്ധ പരിശ്രാന്തം സമരേ ചിന്തയാ സ്ഥിതം
രാവണം ചാഗ്രതോ ദൃഷ്ട്വ യുദ്ധായ സമുപസ്ഥിതം(1)

ദൈവതൈശ്ച സമാഗമ്യ ദൃഷ്ടമഭ്യാ ഗതോരണം
ഉപാഗമ്യാ ബ്രവീദ്രാമം അഗസ്ത്യോ ഭഗവാന്‍ ഋഷി:(2)

രാമ രാമ മഹാബാഹോ ശ്രുണു ജുഹ്യം സനാതനം
യേന സര്‍വാനരീന്‍ വസ്ത സമരേ വിജയിഷ്യസി(3)

ആദിത്യ ഹ്രദയം പുണ്യം സര്‍വ ശത്രുവിനാശനം.
ജയാവഹം ജപേന്നിത്യം അക്ഷയ്യം പരമം ശിവം.(4)

സര്‍വ്വ മംഗളമാംഗല്യം സര്‍വ പാപപ്രണാശനം
ചിന്താശോക പ്രശമനം ആയൂര്‍ വര്‍ദ്ധമനുത്തമം.(5)

രശ്മി മന്തം സമുന്ത്യന്തം ദേവാസുര നമസ്ക്രതം
പൂജയസ്വ വിവസ്വന്തം ഭാസ്കരം ഭുവനേശ്വരം(6)

സര്‍വ്വദേവാത്മകോ ഹേഷക: തേജ്വസീ രശ്മിഭാനവഹ:
ഏഷ ദേവാ സുരഗണാന്‍ ലോകാന്‍ പാതി ഗഭസ്തിഭിഹി(7)

ഏഷ ബ്രഹ്മാ ശ്ച വിഷ്ണുംശ്ച ശിവസ്കന്ദ പ്രജാപതിഹി
മഹേന്ദ്രോ ധനദ:സ്കാലോ യമ: സോമോ ഹ്യം പാം പതി:(8)

പിതരോ വസവ: സാധ്യാ യശ്വിനോ മരുതോ മനു:
വായുര്‍വഹ്നി പ്രചാപ്രാണാ ഋതുകര്‍ത്താ പ്രഭാകരഹ:(9)

ആദിത്യ സവിതാ സുര്യാ ഖഗാ പൂഷാ ഗഭസ്തിമാന്‍
‍സുവര്‍ണസദ്ര്ശോ ഭാനു: ഹിരണ്യരേതാ ദിവാകര:(10)

ഹരിദശ്വ സഹസ്രാച്ചിര്‍ സപ്തസപ്തിര്‍ മരീചിമാന്‍
‍തിമിരോമദന ശംബുസ്ത്വഷ്ടാ മാര്‍ത്താണ്ഡ അംശുമാന്‍(11)

‍ഹിരണ്യഗര്‍ഭാ ശിശിരസ്തപനോ ഭാസ്കരോ രവിഹി
അഗ്നിഗര്‍ഭോ ദിതേഹ്‌ പുത്ര: ശങ്ക ശിശിര നാശനഹ(12)

വ്യോമനാാദസ്തമോ ഭേദി ഋഗ്യ ജുസ്സാമപാരഗ:
ഗനവൃഷ്ടിരപാം മിത്രോ വിന്ധ്യവിതിപ്ലവങ്കമ:(13)

അതപീ മഢലീ മൃത്യൂ പിഗള: സര്‍വ്വതാപന:
കവിര്‍വിശ്വോ മഹാതേജാ: രക്ത സര്‍വ ഭവോത്‌ ഭവ:(14)

നക്ഷത്ര ഗ്രഹ താരാണാം അധിപോ വിശ്വഭാവന:
തേജസാമപി തേജസ്വി ദ്വാദശാത്മാന്‍ നമോസ്തുതേ.(15)

നമ: പൂര്‍വായ ഗിരയേ പശ്ചിമായാത്ധ്രയേ നമ:
ജ്യോതിര്‍ഗണാനാം പതയേ ദിനാധിപതയേ നമ:(16)

ജയായ ജയഭദ്രായ ഹര്യശ്വായ നമോ നമ:
നമോ നമ: സഹസ്രാംശോ ആദിത്യായ നമോ നമ:(17)

നമ ഉഗ്രായ വീരായ സാരംഗായ നമോ നമ:നമ:
പത്മ പ്രഭോധായ മാര്‍ത്താണ്ഡായ നമോ നമ:(18)

ബ്രഹ്മേശനാ അച്ഛുതേശായ സൂര്യ്യ്യാദിത്യവര്‍ച്ചസേ
ഭാസ്വതേ സര്‍വ്വഭക്ഷായാ രൗദ്രായ വപുസേ നമ:(19)

തപോഗ്നായ ഹിമഗ്നായ ശത്രുഘ്നായാ മിതാത്മനേ
കൃതഘ്നഘ്നനായ ദേവായാ ജ്യോതിഷാം പതയേ നമ:(20)

തപ്തചാമീ കരാഭായ വഹ്നയേ വിശ്വ കര്‍മ്മണേ
നമസ്തമോഭി നിഘ്നായ രുചയേ ലോക സാക്ഷിണേ(21)

നാശ്യയ: തേഷ വൈ ഭൂതം തദേവ സുജതി പ്രഭു:
പായത്യേഷ തപത്യേഷ വര്‍ഷത്യേഷ ഗഭസ്തിഭിഹി(22)

യേഷ സുപ്തേഷു ജാഗര്‍തി ഭൂതേഷു പരിനിഷ്ടിത:
യേഷ ഐവാ അഗ്നിഹോത്രം ച ഫലം ചൈവാഗ്നിഹോത്രിണാം(23)

വേദാശ്ച കൃതവശൈയ്‌വ കൃതൂനാം ഫലമേവ ച
യാനി കൃത്യാനി ലോകേഷു സര്‍വ്വയേഷ രവിപ്രഭു:(24)

യേനമാവല്‍സു കൃഛേഷു കാന്താരേഷു ഭയേഷു ച
കീര്‍ത്തയന്‍ പുരുഷ കശ്ചിന്‍ ആവസീദതി രാഘവ(25)

പൂജയസ്വൈ നമൈകാഗ്രോ ദേവ ദേവം ജഗത്‌ പതിം
യേതത്‌ ശ്രീ ഗണിതം ജപ്ത്വാ യുദ്ധേഷു വിജയീഷ്യസി(26)

അസ്മിന്‍ ക്ഷണേ മഹാബാഹോ രാവണം ത്വം വധീഷ്യസീ
യേവ മുക്താ തഥാഗസ്ത്യോ ജഗാം ച യഥാഗതം(27)

യേതം ശ്രുത്വാ മഹാതേജാ നഷ്ടശോകോത്‌ ഭവത്‌തഥാ
ധാരയാമാസ സുപ്രീതോ രാഘവ: പ്രയതാത്മവാന്‍(28)

ആദിത്യം പ്രേക്ഷ്യ ജപ്താ തു പരം ഹര്‍ഷമവാപ്തവാന്‍
‍ത്രിരാചമ്യ ശുചിര്‍ ഭൂത്വാ ധനുര്‍ദായ വീര്യവാന്‍(29)

രാവണം പ്രേക്ഷ്യ ഹൃഷ്ടാത്മ യുദ്ധായ സമുപാഗമത്‌
സര്‍വ്വയത്നേന മഹതാ വധേ തസ്യ ദ്രോതോഭവത്‌(30)

അഥര വിര വദാഹ്നിരീഷ്യ രാമം
മുദിതാത്മനാ: പരമം പ്രഹൃഷ്യമാണ:

നിശിചര പതി സംക്ഷയം വിതിത്വാ
സുരഗണമധ്യഗതോ വചസ്ത്രരേതി
-----*****-----
----********------********--------
സ്ത്രോത്രങ്ങളില്‍ ഏറ്റവും ശക്തിയേറിയതും, സൂര്യ ഭഗവാനേ കുറിച്ചുള്ളതില്‍ ഏറ്റവും പ്രസിദ്ധമായതുമായ ഒരു സ്ത്രോത്രമാണു ആദിത്യ ഹൃദയ മന്ത്രം.
രാമായണത്തിലേ യുദ്ധകാണ്ടത്തിലാണു ഇത്‌ വിവരിച്ചിരിയ്കുന്നത്‌. അനേകദിവസത്തെ പോരാട്ടത്തിനു ശേഷവും യുദ്ധത്തിനു ഒരു അവസാനവും, രാവണന്റെ മൃത്യുവും സംഭവിയ്കാതെ ശ്രീരാമന്‍ മനോവ്യഥയില്‍ ഇരിയ്കുന്ന സമയത്ത്‌, ആകാശത്ത്‌ കൂടിയിരുന്ന ദേവന്മാര്‍ എല്ലാരും കൂടി ശ്രീരാമനോട്‌ അഗസ്ത്യമുനിയേ സമീപിയ്കാന്‍ പറയുകയും, അനന്തര ഫലമായി അഗസ്ത്യമുനി ശ്രീരാമനു ഈ ആദിത്യ ഹൃദയ മന്ത്രം ഉപദേശിച്ച്‌ കൊടുക്കുകയും ചെയ്തു എന്നാണു പുരാണങ്ങളില്‍ പറഞ്ഞിരിയ്കുന്നത്‌.
ഈ ജപത്തിലുള്ള വിശ്വാസവും ഇടവിട്ടുള്ള ഉച്ചാരണവും മൂലമാണു ശ്രീരാമനു രാവണനെ നിഗ്രഹിയ്കാനുള്ള ശകതിയുണ്ടായതും, തന്മൂലം സീതാദേവിയേ വീണ്ടെടുക്കാനായതും എന്നും രാമായണത്തില്‍ പറയുന്നു.

ചെറുപ്പത്തില്‍ ആര്‍ക്കോ വേണ്ടി പഠിച്ചതും, പിന്നെ പതിവായതും, പിന്നെ സ്വയം പഠിച്ചതുമായ ഒരുപാട്‌ ശ്ലോകങ്ങള്‍ എന്റെ ഓര്‍മ്മയിലുണ്ട്‌.ചെറുപ്പത്തില്‍ ഇതൊക്കെ ചൊല്ലുമ്പോ, പേടി കൊണ്ട്‌ കാണാപാഠം പഠിച്ച്‌ പറയാറാണു പതിവ്‌. സന്ധ്യകളിലേ നാമം ചൊല്ലുന്ന ഒന്നര മണിക്കൂറാണു ഏറ്റവും വിഷമം പിടിച്ചത്‌. എന്നും പറയുന്നത്‌ കൊണ്ട്‌ ചിലപ്പ്പ്പോ അഞ്ചോ പത്തോ മിനിറ്റ്‌ വേഗം തീര്‍ന്നാല്‍, ബാക്കി ഗാപ്പ്‌ ഫില്ലറായിട്ട്‌ നാരായണാ എന്നൊ നമ്മ:ശ്ശിവായാ എന്നോ പറയിയ്കും.

രാമനോ സീതയോ കൃഷ്ണനോ, വിഷ്ണുവോ ശിവനോ ഒക്കെ ആരാണെന്ന് കൂടി അറിയാതെ ആയിരുന്നു ആ സന്ധ്യാനാമങ്ങള്‍. അല്‍പം കൂടി പക്വത വന്നപ്പോ ബുക്ക്‌ നോക്കി ഒരു പടി കൂടി മുന്നോട്ട്‌ കടന്ന് എന്ത്‌ ഏത്‌ എന്തിനു എന്നൊക്കെ ചോദിച്ചിരുന്നെങ്കിലും, ചിലതൊക്കെ പറഞ്ഞു തന്നിരുന്ന മുതിര്‍ന്നവര്‍, പറഞ്ഞാ മതി, ചോദ്യം വേണ്ടാ എന്നും പറഞ്ഞ്‌ നിര്‍ത്തിയിരുന്നു.

നാലു വരി ശ്ലോകങ്ങളായിരുന്നും കുട്ടികളെ ആദ്യം പഠിപ്പിച്ചിരുന്നത്‌. പറയാനും ഓര്‍ക്കാനും എളുപ്പമെന്നതിലാവാം ഇത്‌.

യുവത്വം പിടി കൂടിയതോടേ അഗ്രഹാര പരിതസ്ഥിതിയായത്‌ കൊണ്ട്‌, വിഷ്ണുസഹസ്രനാമം, ലളിതാസഹ്രസ്രനാമം എന്നിവ ഒക്കെ നിര്‍ബ്ബന്ധമായും കാണാതെ പഠിയ്കാന്‍ താക്കീതുകള്‍ ഉണ്ടായിരുന്നു. അങ്ങനേ പേടിതുമ്പില്‍ അതും പഠിച്ചു. ഗുണമോ ദോഷമോ, സംസ്കൃത്തിനോട്‌ ഇഷ്ടം തോന്നിയിരുന്നത്‌ കൊണ്ട്‌ അതൊക്കെ എങ്ങനെയോ ഹൃദയസ്ഥമായി.

പുതിയ വിവരസങ്കേതിക വിദ്യയുടെ കുത്തോഴുക്കില്‍ ഇപ്പോ വെബ്ബിലൂടെ പല പുരാണങ്ങളുടേയും, ശ്ലോകങ്ങളുടെയും ഒക്കെ വളരെ വിപുലമായ അര്‍ഥങ്ങള്‍ കിട്ടി തുടങ്ങിയതോടേ ഇതൊക്കെ പിന്നേയും ഒന്ന് പൊടി തട്ടിയെടുക്കാം എന്ന ആഗ്രഹത്തിന്റെ ഒരു തുടക്കമാണു ഈ ബ്ലോഗ്ഗ്‌. വരമൊഴിയുടെ പിന്നിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും എന്റേ പ്രത്യേക നന്ദി. പകുതി പുണ്യം ഇതിലൂടെ ഡെഡിക്കേറ്റ്‌ ചെയ്യുന്നു.

നെറ്റില്‍ മിക്ക ശ്ലോകങ്ങളും, എം.പി.ത്രീയായിട്ടും, ഇംഗ്ലീഷിലും കണ്ടുവെങ്കിലും, മലയാളത്തിലുള്ളവ എനിക്ക്‌ കണ്ട്‌ കിട്ടിയില്ല. അത്തരുണത്തില്‍ ഞാന്‍ കരുതി, എനിക്കറിയാവുന്ന മലയാളത്തിലേയ്ക്‌ ആക്കിയിട്ടാല്‍ ആര്‍ക്കെങ്കിലും വേണമെങ്കില്‍, പദം മുറിച്ച്‌ പറയാനോ, അറിയാനോ ആഗ്രഹിയ്കുന്നവരില്‍ മലയാളികളുണ്ടെങ്കില്‍ അവര്‍ക്ക്‌ ഉപകാരമാവട്ടെ എന്ന്.

തുടക്കം എന്ന നിലയില്‍ ആദ്യത്യ ഹൃദയ മന്ത്രം റ്റെപ്പ്‌ ചെയ്ത്‌ ഇടുന്നു. കേള്‍ക്കണമെന്നുള്ളവര്‍ക്ക്‌ എമ്പീത്രീയുടെ ലിങ്കുണ്ട്‌. ഈയ്യിടെയായി വെബ്ബില്‍ ചുറ്റി തിരിഞ്ഞപ്പോള്‍ ഹിന്ദി വരമൊഴി കിട്ടി. അതില്‍ കയറി കസര്‍ത്ത്‌ കാട്ടിയിരുന്നു, ഇന്നലെ ചില കമന്റുകളില്‍. ആ ഉഷാറില്‍ തന്നെ ആദ്യത്യ മന്ത്രം സംസ്കൃതത്തിലും റ്റൈപ്പ്‌ ചെയ്ത്‌ വച്ചിട്ടുണ്ട്‌. അല്‍പം കൂടെ പ്രൂഫ്‌ നോക്കല്‍ നടത്തിയാ അതും ഇടാന്‍ ആഗ്രഹിയ്കുന്നു.
----
English Meaning

Rama, exhausted and about to face Ravana ready for a fresh battle was lost deep in contemplation.

The all knowing sage Agastya who had joined the Gods to witness the battle spoke to Rama thus.
Oh Rama, mighty-armed Rama, listen to this eternal secret, which will help you destroy all your enemies in battle

This holy hymn dedicated to the Sun deity will result in destroying all enemies and bring you victory and never ending supreme bliss.

This hymn is supreme and is a guarantee of complete prosperity and is the destroyer of sin, anxiety, anguish and is the bestower of longevity.

Worship the One, possessed of rays when he has completely risen, held in reverence by the devas and asuras, and who is the Lord of the universe by whose efflugence all else brighten.
He indeed represent the totality of all celestial beings. He is self-luminous and sustains all with his rays. He nourishes and energizes the inhabitants of all the worlds and the race of Devas and Asuras.

He is Brahma, Vishnu, Shiva, Skands, Prajapati. He is also Mahendra, kubera, kala, yama, soma and varuna.

He is the pitrs, vasus, sadhyas, aswini devas, maruts, manu, vayu, agni, prana and, being the source of all energy and light, is the maker of all the six seasons.

He is the son of Aditi, creator of the universe, inspirer of action, transverser of the heavens. He is the sustainer, illumination of all directions, the golden hued brilliance and is the maker of the day.

He is the Omnipresent One who pervades all with countless rays. He is the power behind the seven sense organs, the dispeller of darkness, bestower of happiness and prosperity, the remover of misfortunes and is the infuser of life.

He is the primordial being manifesting as the Trinity. He ushers in the Day and is the teacher (of Hiranyagarbha), the fire-wombed, the son of Aditi, and has a vast and supreme felicity.

He is the remover of intellectual dull-headedness. He is the Lord of the firmament, dispeller of darkness. Master of all the vedas, he is a friend of the waters and causes rain. HE has crossed the vindya range and sports in the Brahma Nadi.

He, whose form is circular and is colored yellow, is intensely absorbed and inflicts death. He is the destroyer of all and is the Omniscient one being exceedingly energetic sustains the universe and all action.

He is the lord of stars, planets and all constellations. He is the origin of everything in the universe and is the cause of the lustre of even the brilliant ones. Salutations to Thee who is the One being manifest in the twelve forms of the Sun.

Salutations to the Eastern and western mountain, Salutations to the Lord of the stellar bodies and the Lord of the Day.

Salutations to the One who ordains victory and the prosperity that follows. Salutations to the one possessed of yellow steeds and to the thousand rayed Lord, and to Aditya.

Salutations to the Terrible one, the hero, the one that travels fast. Salutations to the one whose emergence makes the lotus blossom and to the fierce and omnipotent one.

Salutations to the Lord of Brahma, shiva and Achyuta, salutations to the powerful and to the effulgence in the Sun that is both the illuminator and devourer of all and is of a form that is fierce like Rudra.

Salutations to he transcendental atman that dispels darkness, drives away all fear, and destroys all foes. Salutations also to the annihilator of the ungrateful and to the Lord of all the stellar bodies.

Salutations to the Lord shining like molten gold, to the transcendental fire, the fire of supreme knowledge, the architect of the universe, destroyer of darkness and salutations again to the effulgence that is the Cosmic witness.

Salutations to the Lord who destroys everything and creates them again. Salutations to Him who by His rays consumes the waters, heats them up and sends them down as rain.

Salutations to the Lord who abides in the heart of all beings keeping awake when they are asleep. He is both the sacrificial fire and the fruit enjoyed by the worshippers.

The Sun is verily the Lord of all action in this universe. He is verily the vedas, the sacrifices mentioned in them and the fruits obtained by performing the sacrifices.

Raghava, one who recites this hymn in times of danger, during an affliction or when lost in the wilderness and having fear, he will not lose heart (and become brave).

Raghava, worship this Lord of all Gods and the Universe with one-pointed devotion. Recite this hymn thrice and you will win this battle.

O mighty armed one, you shall truimph over Ravana this very moment. Having spoken this, Agastya returned his original place. Raghava became free from worry after hearing this.
He was greatly pleased and became brave and energetic.

Gazing at the sun with devotion, He recited this hymn thrice and experienced bliss.
Purifying Himself by sipping water thrice, He took up His bow with His mighty arms.
Seeing Ravana coming to fight, He put forth all his effort with a determination to destroy Ravana.

Then knowing that the destruction of the lord of prowlers at night (Ravana) was near, Aditya, who was at the center of the assembly of the Gods, looked at Rama and exclaimed 'Hurry up' with great delight.

Purifying Himself by sipping water thrice, He took up His bow with His mighty arms. Seeing Ravana coming to fight, He put forth all his effort with a determination to destroy Ravana.

16 comments:

അതുല്യ said...

പുതിയ വിവരസങ്കേതിക വിദ്യയുടെ കുത്തോഴുക്കില്‍ ഇപ്പോ വെബ്ബിലൂടെ പല പുരാണങ്ങളുടേയും, ശ്ലോകങ്ങളുടെയും ഒക്കെ വളരെ വിപുലമായ അര്‍ഥങ്ങള്‍ കിട്ടി തുടങ്ങിയതോടേ ഇതൊക്കെ പിന്നേയും ഒന്ന് പൊടി തട്ടിയെടുക്കാം എന്ന ആഗ്രഹത്തിന്റെ ഒരു തുടക്കമാണു ഈ ബ്ലോഗ്ഗ്‌. വരമൊഴിയുടെ പിന്നിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും എന്റേ പ്രത്യേക നന്ദി. പകുതി പുണ്യം ഇതിലൂടെ ഡെഡിക്കേറ്റ്‌ ചെയ്യുന്നു.

sreeni sreedharan said...

ഇത്രയും ചെയ്യാന്‍ എടുത്ത എഫേര്‍ട്ടിനും ആത്മാര്‍ത്ഥതയ്ക്കും മുന്നില്‍ ശിരസ്സു നമിക്കുന്നു.
ഈ ബ്ലോഗ് വളര്‍ന്ന് പന്തലിച്ച് എല്ലാ ബൂലോകര്‍ക്കും തണലേകട്ടെയെന്നാശംസിക്കുന്നു.

Unknown said...

കൊള്ളാം അതുല്ല്യച്ചേച്ചീ. പുതിയ സംരംഭത്തിന് ഭാവുകങ്ങള്‍. എല്ലാം എഴുതിയിടൂ. ആര്‍ക്കെങ്കിലും ഉപകരിക്കുമെങ്കില്‍ നല്ലതല്ലേ. ആശംസകള്‍!

അരവിന്ദ് :: aravind said...

വളരെ സന്തോഷം അതുല്യേച്ചീ...
ഈ സംരഭത്തിന് എല്ലാ ആശംസകളും.

ഈ ഉപകാരത്തിന് മനസ്സു നിറഞ്ഞ നന്ദി.

മന്ത്രങ്ങള്‍ എഴുതുമ്പോള്‍ അതിന്റെ ഫലം, എപ്പോള്‍ ചൊല്ലണം, എങ്ങനെ ചൊല്ലണം,
തെറ്റിച്ചാല്‍ ഉണ്ടായേക്കാവുന്ന ഫലം(ഉഗ്രമന്ത്രങ്ങളൊന്നും വേണ്ട) എന്നും കൂടിയറിഞ്ഞാല്‍ നന്നായിരുന്നു.

ലളിതാസഹസ്രനാമം എനിക്കും മനപ്പാഠമാണല്ലോ :-)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ageഅതുല്യ,

ശ്ലോകങ്ങളില്‍ കടന്നു കൂടിയ ചില അക്ഷര പിശകുകള്‍ കൂടി തിരുത്തിയാല്‍ നന്നായിരുന്നു- ഉദാഹരണത്തിന്‌-

" രാമ രാമ മഹാബാഹോ ശ്‌രുണു ജുഹ്യം സനാതനം " (3)

എന്നയിടത്ത്‌ "ശൃണു ഗുഹ്യം" എന്നാണ്‌ വേണ്ടത്‌ (അതീവരഹസ്യമായ ഇത്‌ കേട്ടാലും എന്നര്‍ത്ഥം)
അതു കഴിഞ്ഞാല്‍
"യേന സര്‍വാനരീന്‍ വത്സ-" എന്നു വേണ്ടിടത്ത്‌ പകരം "വസ്ത" എന്നായിപ്പോയി. അതുപോലെ ധാരാളം കണ്ടതുകൊണ്ട്‌ ഈ കുറിപ്പ്‌.
വളരെ നല്ല ഉദ്യമം. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

എം.കെ.നംബിയാര്‍(mk nambiear) said...

ഇതില്‍ പലേടത്തും തെറ്റുകള്‍ ഉള്ളതായി കാണുന്നു.ദിനവും പാരായണം ചെയ്യുന്നത് ഉത്തമംതന്നെ.ചിലപ്പോള്‍ fontnte കുഴപ്പമാവണം അക്ഷരങ്ങള്‍ തെറ്റുന്നത്.
എംകെ നംബിയാര്‍

അതുല്യ said...

അക്ഷരതെറ്റുകള്‍ ഒരുപാട്‌ ശ്രമിച്ച്‌ ഇല്ലാതെ ആക്കിയിരുന്നു. എമ്പിത്രീ കേട്ടും തിരിത്തിയിരുന്നു. മനസ്സിനെക്കാളും വേഗത്തില്‍ വിരല്‍ ചലിച്ചതിലുള്ള പാകപിഴയാണു. പക്ഷെ തിരുത്താനിരിയ്കുമ്പോ കണ്ണില്‍ പെടാതെ പിന്നേം മറയുന്നു. പണിക്കര്‍/നമ്പ്യാര്‍ ജി ഞാന്‍ ഇനിയും ഇരുന്ന് തെറ്റ്‌ ശരിയാക്കാംട്ടോ.

താംബൂലം said...

12am vayasuvare ammyude madiyil thala vechu kidannanu njan oragarullthe...(amma namam japikkunna samayam) Aa divasaglilekke mansu thirichu pokunnu...Aa divsagal orkkan sahyichha chchiyammakke orupadu nanni ()

Mohanam said...

അതുല്ലേച്ച്യേ... ഞാനും ഒരു കൈ നോക്കുന്നുണ്ട്‌ ഒന്നു ശരിയാക്കിത്തരാമോ...

link
http://sannidhaanam.blogspot.com

എന്റെ പേരു കണ്ടു പേടിക്കേണ്ട കേട്ടോ..ഒരു പാവല്ലേ..

adhyapakan said...

Hi chechi,

Read the sloka:) Applauses for your great effort. Made some corrections and posted at http://adhyapakan.blogspot.com/

Kaippally said...

when so much effort goes into such work. Do it in a more complete manner.

1) Correct the spelling errors
2) give verse chapter numbers.
3)Publish it in an open licensed venue. like ml.wikisource.org
5) Give credit to the original translation.

Sapna Anu B.George said...

കണ്ടതില്‍ സന്തോഷം അതുല്യ എല്ലാ‍ ആശംസകളും

Sapna Anu B.George said...

ഈ ആത്മാര്‍ത്ഥക്കും പരിശ്രമത്തിനും അഭിനനന്ദനങ്ങള്‍ എന്നോടു കൂട്ടുകൂടാത്തതിന്റെ സങ്കടവും,പരിഭവവവും ഉണ്ട് കേട്ടോ

Sureshkumar Punjhayil said...

Chechy, punnyathinte karyathil pishukkuvenda. Muzuvanum ingu thannolu. Nandi chechy, ithokke parichayapeduthunnathinu. Ashamsakal.

Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://slokabhandaaram.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

ഉമ്മുഫിദ said...

keep writing


www.ilanjipookkal.blogspot.com